Sorry, you need to enable JavaScript to visit this website.

യു.എ.ഇ സ്കൂളുകളിലേക്ക് റിക്രൂട്ട്മെന്റ്, മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങൾ

ദുബായ്-യുഎഇയിലെ  വിവിധ സ്‌കൂളുകളിലേക്ക്  അധ്യാപകരേയും മറ്റു ജീവനക്കാരേയും കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. പുതുതായി തുടങ്ങിയ ആറ് സ്‌കൂളുകൾ അധ്യാപകരെ  റിക്രൂട്ട് ചെയ്യുന്നുണ്ട്. യു.എ.ഇയിൽ എല്ലാ വർഷവും പൊതുവെ അദ്ധ്യാപക, അഡ്മിൻ സ്ഥാനങ്ങളിൽ  പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകാറുണ്ട്.  

യു.എ.ഇ.യിൽ ജെംസ് എജുക്കേഷൻ, താലീം, നോർഡ് ആംഗ്ലിയ എജുക്കേഷൻ തുടങ്ങി നിരവധി പ്രമുഖ സ്‌കൂൾ ഓപ്പറേറ്റർമാരുണ്ട്. നവംബറിലാണ് അബുദാബി വാർഷിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കാറുള്ളത്. ജുമൈറയിൽ പുതിയ ബ്രിട്ടീഷ് സ്‌കൂൾ തുറക്കുമ്പോൾ  റിക്രൂട്ട്‌മെന്റ്  നടത്തുമെന്ന് താലീമിലെ എച്ച്ആർ ഡയറക്ടർ തലത് ഷീരാസി അറിയിച്ചു. നിലവിൽ ഈ സ്ഥാപനത്തിൽ 3000 ജീവനക്കാരുണ്ട്.

മികച്ച ജീവനക്കാരെ നിയമിക്കാനാണ് ശ്രമിക്കുന്നതെന്നും  യുകെ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നാണ് നിയമനങ്ങൾ നടത്തുന്നതെന്നും തലത് ഷീരാസി പറഞ്ഞു.

വിവിധ സ്കൂളുകളിൽ  വേതനത്തിൽ വ്യത്യാസമുണ്ട്.  അദ്ധ്യാപകർക്ക് 5,000 ദിർഹം  മുതൽ 22,000 ദിർഹം വരെ ലഭിക്കും. ഒരു ഏഷ്യൻ കരിക്കുലം സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകന് 8,000 ദിർഹം വരെ വേതനമുണ്ട്. ബ്രിട്ടീഷ് കരിക്കുലം സ്കൂളിലെ എലിമെന്ററി സ്കൂൾ അധ്യാപകർക്ക് തുടക്കത്തിൽ 13,000 ദിർഹം വരെ വേതനം നൽകാറുണ്ട്. യുകെ കരിക്കുലം സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർമാർക്ക് (പിടി) 9,000 ദിർഹം വരെയാണ് ശമ്പളം. മുതൽ സമ്പാദിക്കാം.
ഏഷ്യൻ കരിക്കുലം സ്കൂളിലെ പ്രിൻസിപ്പലിന് 25,000 ദിർഹം മുതലും സ്കൂൾ അക്കൗണ്ടന്റുമാർക്ക് 9,500 ദിർഹം മുതലും ശമ്പളം നൽകുന്ന സ്കൂളുകളുണ്ട്.  

Latest News