സ്വവർഗരതി പ്രോത്സാഹിപ്പിക്കുന്ന ബാർബി സിനിമക്ക് ബഹ്റൈനിലും ലെബനോനിലും നിരോധം

മനാമ-  സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ വിവാദത്തിലായ ഗ്രെറ്റ ഗെർവിഗിന്റെ ബാർബി സിനിമ കുവൈത്തിലും ലെബനോനിലും നിരോധിച്ചു. ബാർബി സിനിമ അന്യമായ ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയ വക്താവ് പറഞ്ഞു. 

മത മൂല്യങ്ങൾക്ക് വിരുദ്ധമായ സിനിമയാണിതെന്ന് ലെബനോൻ സാംസ്കാരിക മന്ത്രി മുഹമ്മദ് മൊർതാദ പറഞ്ഞു.  രാജ്യത്തെ സെൻസർഷിപ്പ് കമ്മിറ്റി ചിത്രം അവലോകനം ചെയ്ത്  നിരോധിക്കാൻ ശുപാർശ ചെയ്തിരുന്നു.  മാർഗോട്ട് റോബി ടൈറ്റിൽ റോളിൽ എത്തിയ ബാർബി 17 ദിവസം കൊണ്ട് ബോക്‌സ് ഓഫീസിൽ  100 കോടി ഡോളർ പിന്നിട്ടു.

സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രമായ ടോക്ക് ടു മീയും ഈ ആഴ്ച ആദ്യം കുവൈത്തിൽ നിരോധിച്ചിരുന്നു. ഓസ്‌ട്രേലിയൻ ഇരട്ടകളായ ഡാനിയും മൈക്കൽ ഫിലിപ്പോയും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Latest News