പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവുകൊണ്ടാണെന്ന് പരാതി, പോലീസ് കേസെടുത്തു

കൊല്ലം -  തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികില്‍സാ പിഴവുകൊണ്ടാണെന്ന പരാതിയുമായി  യുവതിയുടെ കുടുംബം രംഗത്ത്. കൊല്ലം ചടയമംഗലം സ്വദേശി അശ്വതി (32) യുടെ മരണത്തിലാണ് ആരോപണമുയര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.  മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്  അശ്വതി മരിച്ചത്. ഗര്‍ഭിണിയായ അശ്വതി ആദ്യം ചികിത്സതേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളര്‍ച്ചക്കുറവുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം എസ് എടി ആശുപത്രിയിലേക്ക് മാറ്റിയത് ഇവിടെ വെച്ച് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും തൊട്ടുപിന്നാലെ മരണമടയുകയായിരുന്നു.

 

Latest News