നടിയുടെ ഗസ്റ്റ് ഹൗസില്‍ ഒരു രാത്രി സൗജന്യമായി  താമസിക്കാന്‍ രണ്ടു പേര്‍ക്ക് അവസരം 

ലോസ് ഏഞ്ചല്‍സ്-തന്റെ ഗസ്റ്റ് ഹൗസില്‍ ഒരു രാത്രി സൗജന്യമായി താമസിക്കാന്‍ ആള്‍ക്കാര്‍ക്ക് അവസരമൊരുക്കി അമേരിക്കന്‍ നടിയും വ്യവസായിയുമായ ഗ്വിനെത് പാല്‍ട്രോ. കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയിലുള്ള ഗസ്റ്റ് ഹൗസിലാണ് സൗജന്യമായി താമസിക്കാന്‍ അവസരം. പ്രമുഖ ഹോം ഷെയറിംഗ് സൈറ്റായ എയര്‍ബിഎന്‍ബിയിലണ് ഇവര്‍ തന്റെ പ്രോപ്പര്‍ട്ട ലിസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ ഒമ്പതിന് രാത്രിയിലാണ് രണ്ട് അതിഥികള്‍ക്ക് അവസരം. ഒരു ദിവസം സൗജന്യ താമസത്തിനൊപ്പം പാല്‍ട്രോയ്ക്കും അവരുടെ ഭര്‍ത്താവും എഴുത്തുകാരന്‍ ബ്രാഡ് പാല്‍ച്ചുകിനുമൊു്ും ഭക്ഷണം കഴിക്കാനും അവസരമുണ്ട്.. ഇന്‍സ്റ്റാഗ്രാം പ്രിവ്യൂ വഴിയാണ് ഇക്കാര്യം പാല്‍ട്രോ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് അഞ്ചു മുതല്‍ ബുക്കിംഗ് ആരംഭിക്കും. 2008ല്‍ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയ പാല്‍ട്രോ ദി ഗൂപ്പ് എന്ന ലൈഫ് സ്‌റ്റൈല്‍ ആന്‍ഡ് ബ്യൂട്ടി കമ്പനി സ്ഥാപിച്ചിരുന്നു.ആഗോള ബോക്‌സോഫീസ് കീഴടക്കിയ ബാര്‍ബി സിനിമയുടെ റിലീസിനോടനുബന്ധിച്ചും കാലിഫോര്‍ണിയയിലെ മാലിബുവിലുള്ള ബാര്‍ബിയുടെ ഡ്രീം ഹൗസ് ജൂലായ് 21.22 തീയതികളില്‍ രണ്ടു രാത്രി സൗജന്യമായി അതിഥികള്‍ക്ക് നല്‍കിയിരുന്നു.
 

Latest News