അബുദാബി - ബിഗ് ടിക്കറ്റ് പ്രതിവാര ഇ നറുക്കെടുപ്പില്‍ 8 പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം. ഇതില്‍ 7 പേരും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്.
മലയാളിയായ ബാലന്‍ നായിടിക്കുന്നത്ത് (47) ആണ് ആദ്യ ഭാഗ്യവാന്‍. അബുദാബിയിലെ ഒരു കഫ്റ്റീരിയയില്‍ പാചകക്കാരനാണിയാള്‍. കഴിഞ്ഞ ഒരു വര്‍ഷമായി 30 കൂട്ടുകാരുമായി ചേര്‍ന്നാണ് ബാലന്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നത്.
ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ ബിബിന്‍ ബാബു(28) സഹപ്രവര്‍ത്തകരായ 20 പേരോടൊപ്പമാണ് ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്. ഇതാദ്യമായി സ്വന്തം പേരില്‍ ടിക്കറ്റെടുത്തപ്പോള്‍ ഭാഗ്യം തേടിയെത്തി.
കുവൈത്തില്‍ ഡ്രൈവറായ അനീഷ് സെബാസ്റ്റ്യന്‍(44) നാലു സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ നാലു വര്‍ഷമായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. ഭാഗ്യം തേടി വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഏഴു കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റെടുക്കുന്ന കിരണ്‍ ഗോപിനാഥ് (31) തനിക്ക് കിട്ടുന്ന പണം കടം വീട്ടാനാണ് ഉപയോഗിക്കുക എന്ന് പറഞ്ഞു.






