രാജസ്ഥാനിൽ കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി; അധ്യാപകൻ ബലാത്സംഗം ചെയ്തുവെന്ന് കുടുംബം

ജയ്പൂർ- ഇക്കഴിഞ്ഞ എട്ടു മുതൽ കാണാതായ പതിനാറുകാരിയുടെ മൃതദേഹം രാജസ്ഥാനിലെ സവായ് മധോപൂരിലെ വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി. സീനിയർ സെക്കൻഡറി വിദ്യാർത്ഥിനിയായിരുന്നു. 
ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് കാണാതായ പെൺകുട്ടിയെ അധ്യാപകൻ ബലാത്സംഗം ചെയ്തതായി മാതാപിതാക്കൾ ആരോപിച്ചു. മൃതദേഹം ഏറ്റുവാങ്ങി ഏഴുമണിക്കൂറോളം വീട്ടുകാർ പ്രതിഷേധിച്ചെങ്കിലും പിന്നീട് സംസ്‌കാരച്ചടങ്ങുകൾക്കായി കൊണ്ടുപോകാമെന്ന് സമ്മതിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അധ്യാപകനെ  കസ്റ്റഡിയിലെടുത്തു.
 

Latest News