ഹവായിയിലെ മൗയി ദ്വീപില്‍ ചുഴലിക്കാറ്റും കാട്ടുതീയും; 36 പേര്‍ മരിച്ചു

ഹോണോലുലു- ഹവായിയിലെ മൗയി ദ്വീപില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ആളിപ്പടര്‍ന്ന കാട്ടുതീയില്‍ 36 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ദ്വീപിന്റെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ട്. പുകയില്‍ നിന്നും തീയില്‍ നിന്നും രക്ഷപ്പെടാന്‍ ചിലര്‍ കടലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. അധികൃതര്‍ ആയിരങ്ങളെ ദ്വീപില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 

തെരുവുകളില്‍ കത്തിനശിച്ച കാറുകളും ചരിത്രപരമായ കെട്ടിടങ്ങള്‍ നിലനിന്നിരുന്നിടത്ത് പുകയുന്ന കൂമ്പാരങ്ങളുമാ
ണ് അവശേഷിക്കുന്നത്. 

271 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദ്വീപിലേക്ക് സന്ദര്‍ശകര്‍ വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കാലാവസ്ഥാ വ്യതിയാനം ഇത്തരം കഠിനമായ സംഭവങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

Latest News