ജയിലറില്‍ രമ്യാ കൃഷ്ണന്റെ  പ്രതിഫലം  കുതിച്ചത് 12 ലക്ഷത്തില്‍ നിന്ന് 80 ലക്ഷത്തിലേക്ക് 

ചെന്നൈ-രമ്യ കൃഷ്ണന്‍ ഏകദേശം 28 വര്‍ഷമായി സിനിമമേഖലയില്‍ സജീവമാണ്. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാാരണ നായികാ കഥാപാത്രങ്ങളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളായിരുന്നു രമ്യ കൃഷ്ണ തെരഞ്ഞെടുത്തത്. വളരെ ശക്തമായ ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ സിനിമ മേഖലയ്ക്ക് സമ്മാനിച്ചിട്ടുള്ള നടിയാണ് രമ്യ കൃഷ്ണന്‍.  അവയെല്ലാം പ്രേക്ഷക പ്രശംസ നേടിയിട്ടുള്ളവയുമാണ്. ഇന്ത്യന്‍ സിനിമയിലെ ഒട്ടനവധി പ്രമുഖ നടന്മാര്‍ക്കൊപ്പം രമ്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അവസാനമായി റിലീസ് ചെയ്ത ജയിലറിലും മികച്ച കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ രജനിയുടെ ഭാര്യയായാണ് രമ്യ കൃഷ്ണ എത്തുന്നത്.  24 വര്‍ഷങ്ങള്‍ക്ക് മുമ്പ് പടയപ്പ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷമാണ് ജയിലര്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ രമ്യാ കൃഷ്ണന്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശകതമായ തിരിച്ചുവരവ് നടത്തിയത് രാജമൗലി ചിത്രമായ ബാഹുബലിയിലൂടെ ആയിരുന്നു. ചിത്രത്തിലെ 'രാജമാതാ' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയിലറിലെ രജനികാന്തിന്റെ ഭാര്യയായി അഭിനയിക്കുന്നതിനായി രമ്യാ കൃഷ്ണന്‍ 80 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്നാണ് സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍. 1999ല്‍ പഡയപ്പ എന്ന സിനിമയില്‍ അഭിനയിച്ചതിന് 12 ലക്ഷം രൂപയാണ് രമ്യാ കൃഷ്ണന്‍ പ്രതിഫലമായി വാങ്ങിയത്. ചിത്രത്തിന് വേണ്ടി രജനികാന്ത് പ്രതിഫലം വാങ്ങിയത് ഒരു കോടിയാണെന്നാണ് സൂചന. ഇപ്പോള്‍ ജയിലറില്‍ അഭിനയിച്ചതിന് 150 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നടി തമന്ന ജയിലറില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഒരു പാട്ടിന് നൃത്തം ചെയ്ത് പ്രത്യക്ഷപ്പെട്ട താരം 3 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല, മോഹന്‍ലാലും ശിവരാജ്കുമാറും ഇത്തരത്തില്‍ കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ടുണ്ട്. 

Latest News