Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ ടി-ഹാർഡ്‌വെയർ ഉൽപന്നങ്ങളുടെ കയറ്റുമതി ഹബ്ബാകാൻ തയ്യാറെടുത്ത് ഇന്ത്യ

ഇന്ത്യയിലെ ലാപ്ടോപ്, പേഴ്സണൽ കംപ്യൂട്ടർ എന്നിവയുടെ വിപണി മൂല്യം പ്രതിവർഷം ഏകദേശം 8 ബില്യൺ ഡോളറാണ്. ഇതിൽ 65 ശതമാനം യൂണിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണ്. ഇറക്കുമതി പരമാവധി ഒഴിവാക്കുകയും സ്വന്തമായി നിർമ്മിക്കുന്ന ഉൽപന്നങ്ങൾ ലോക വിപണിയിൽ എത്തിക്കുകയുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

 


രാജ്യത്തെ ഐ ടി- ഹാർഡ്‌വെയർ ഉൽപന്നങ്ങളുടെ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. 
സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള മെയ്ഡ് ഇന്ത്യ ഉൽപന്നങ്ങൾ ലോകവിപണിയിലേക്ക് എത്തിക്കുകയും ഈ രംഗത്ത് ഇന്ത്യയും ഒട്ടും പിന്നിലല്ലെന്ന് ലോകത്തെ അറിയിക്കുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. ഇതിനായി പി എൽ ഐ അഥവാ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ലാപ്‌ടോപ്പുകളുടെ നിർമ്മാണമാണ് ഈ പദ്ധതിയിലൂടെ ആദ്യം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യം സ്വന്തമായി നിർമ്മിക്കുന്ന ലാപ്‌ടോപ്പുകൾ ലോക വിപണിയിൽ വിറ്റഴിക്കുകയും അതോടൊപ്പം ലാപ്‌ടോപ്പുകളുടെയും ടാബ്ലെറ്റുകളുടെയുമെല്ലാം ഇറക്കുമതി പരമാവധി കുറക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ലാപ്‌ടോപ്പ് നിർമ്മാണത്തിലൂടെ ഐ ടി- ഹാർഡ്‌വെയർ ഉൽപന്നങ്ങളുടെ നിർമ്മാണത്തിലെ മത്സര വേദിയിലേക്ക് തങ്ങളും എത്തിയതായി ലോകത്തെ അറിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 
സുരക്ഷാകാരണങ്ങൾ മുൻനിർത്തി ലാപ്ടോപ്, ടാബ്ലെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാർ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിന് തുടക്കം കുറിച്ചത്. നിലവിൽ 17,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. 
രാജ്യത്ത് ലാപ്‌ടോപ്പ് നിർമ്മാണത്തിന് തയ്യാറായി വരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. സർക്കാർ പ്രതീക്ഷിച്ച പോലെ തന്നെ നല്ല പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. പ്രമുഖ ബ്രാൻഡഡ് കമ്പനികൾ ഉൾപ്പെെട 44 കമ്പനികൾ ഇന്ത്യയിൽ ലാപ്‌ടോപ്പ് നിർമ്മിക്കാൻ തയ്യാറെടുത്തുകൊണ്ട് ഇതിനകം ഈ പദ്ധതിക്ക് അപേക്ഷ നൽകി കഴിഞ്ഞു. 
ഇന്ത്യയിലെ ലാപ്ടോപ്, പേഴ്സണൽ കംപ്യൂട്ടർ എന്നിവയുടെ വിപണി മൂല്യം പ്രതിവർഷം ഏകദേശം 8 ബില്യൺ ഡോളറാണ്. ഇതിൽ 65 ശതമാനം യൂണിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണ്. ഇറക്കുമതി പരമാവധി ഒഴിവാക്കുകയും സ്വന്തമായി നിർമ്മിക്കുന്ന ഉൽപന്നങ്ങൾ ലോക വിപണിയിൽ എത്തിക്കുകയുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 
ലാപ്ടോപ്, ടാബ്ലറ്റ്, ഓൾ ഇൻ വൺ പേഴ്സണൽ കംപ്യൂട്ടർ എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന ഇറക്കുമതി നിയന്ത്രണങ്ങൾ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് കാണിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
വളരെ പ്രതീക്ഷയോടെയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിനെ കാണുന്നതെന്നും ഐ ടി- ഹാർഡ്‌വെയർ ഉൽപന്നങ്ങളുടെ കയറ്റുമതി ഹബ്ബായി ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ മാറുമെന്നുമാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

Latest News