സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി

ന്യൂദല്‍ഹി - സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിക്കൊണ്ട്  വിവിധ മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ദല്‍ഹി പൊലീസ് ഏരിയ,  രാജ്ഘട്ട്, ഐ ടി ഒ, ചെങ്കോട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ദല്‍ഹി അതിര്‍ത്തിയില്‍ നിന്ന് വരുന്ന  വാഹനങ്ങളുടെയും മറ്റും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനാല്‍  ഇവിടെ ആളുകള്‍ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

 

Latest News