ലോകസഭയിലെ രാഹുലിന്റെ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു

ന്യൂദല്‍ഹി -  മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ലോകസഭയില്‍ അവതരിപ്പിച്ച  അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തു. ഹത്യ, കൊലപാതകം, രാജ്യദ്രോഹി തുടങ്ങിയ വാക്കുകളാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ 'കൊല' എന്ന വാക്ക് നീക്കി. പ്രസംഗത്തില്‍ ഉടനീളം കൊലപാതകം എന്ന വാക്ക് രാഹുല്‍ ഉപയോഗിച്ചിരുന്നു. ബി ജെ പി നേതാക്കള്‍ രാജ്യദ്രോഹികള്‍ ആണെന്ന വാചകത്തിലെ 'രാജ്യദ്രോഹികള്‍' എന്ന വാക്കും ഒഴിവാക്കി. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ കഴിയില്ല എന്ന വാചകത്തിലെ 'പ്രധാനമന്ത്രി' എന്ന വാക്കും നീക്കി. രാഹുലിന്റെ പ്രസംഗത്തിലെ വാക്കുകള്‍ നീക്കിയതിനെതിരെ ലോകസഭയില്‍ ശക്തമായ പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ് എം പിമാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

Latest News