Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഖുർആന്റെ ആയിരം വർഷം പഴക്കമുള്ള കയ്യെഴുത്ത് പ്രതിയുമായി ഖത്തറിലെ  ഇസ്‌ലാമിക് ആർട്ട് മ്യൂസിയം

ദോഹ-ഇസ് ലാമിക ലോകത്തെ അപൂർവവും വിശിഷ്ടവുമായ വിശുദ്ധ ഖുർആന്റെ ആയിരം വർഷം പഴക്കമുള്ള കയ്യെഴുത്ത് പ്രതിയുമായി ഖത്തറിലെ  ഇസ്ലാമിക് ആർട്ട് മ്യൂസിയം. ഇസ് ലാമിക കാലിഗ്രഫിയിലുള്ള ഏറ്റവും പ്രസിദ്ധ രചനകളിൽ ഒന്നാണ് അബ്ബാസിയ കാലത്ത് തയ്യാറാക്കിയ ബ്ലൂ ഖുർആൻ. ഒൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലോ പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലോ ആകാം  ഫാത്തിമിഡ് ടുണീഷ്യൻ രീതിയിൽ  ബ്ലൂ ഖുർആൻ ഉണ്ടാക്കിയതെന്നാണ് കരുതുന്നത്.
ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ടുണീഷ്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് ആർക്കിയോളജി തുടങ്ങിയ സ്ഥാപനങ്ങളിലും ഈ കൈയെഴുത്തുപ്രതി പ്രദർശിപ്പിച്ചിട്ടുണ്ട്. ലെവൽ ഒന്നിലെ ആദ്യ ഗാലറിയിലാണ് അപൂർവമായ 'നീല ഖുർആൻ പ്രദർശിപ്പിച്ചിരിക്കുന്നത്. ശനി മുതൽ  വ്യാഴം വരെ രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 വൈകുന്നേരം 7 മണി വരെയുമാണ് ഇസ്ലാമിക് ആർട്ട് മ്യൂസിയം സന്ദർശന സമയം.

Latest News