മനാമ -ചികിൽസാ പിഴവ് മൂലം രോഗി മരിക്കാനിടയായ സാഹചര്യത്തിൽ രണ്ട് ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ ചികിൽസ യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.ഇവരെ കോടതി റിമാന്റ് ചെയ്തു.
മരണപ്പെട്ടയാളുടെ പിതാവാണ് ഡോക്ടർമാർക്കെതിരെ പരാതി നൽകിയത്. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം ഇവർക്കെതിരെ കോടതി വിധിയുണ്ടാകും.






