സ്‌കൂട്ടറിൽനിന്ന് വീണ യാത്രക്കാരനെ സഹായിക്കാനായി രാഹുൽ

ന്യൂദൽഹി- വഴിയിൽ അപകടത്തിൽപെട്ട് വീണുകിടന്നയാളെ സഹായിക്കാനെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിലേക്ക് മോഡിക്ക് എതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു രാഹുൽ. യാത്രക്കിടെയാണ് വഴിയിൽ സ്‌കൂട്ടറിൽനിന്ന് ഒരാൾ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വണ്ടി നിർത്താൻ ആവശ്യപ്പെട്ട രാഹുൽ അയാളുടെ അരികിലെത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞു. കാര്യമായ പരിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് രാഹുൽ യാത്ര തുടർന്നത്.
 

Latest News