ദുബായ്- പ്രഫഷനൽ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ അപേക്ഷകരുടെ എണ്ണത്തിൽ വർധന. വിവിധ തൊഴിൽ മേഖലയിലെ വിദഗ്ധർക്ക് ഗോൾഡൻ വിസ എളുപ്പം സ്വന്തമാക്കാമെന്നതാണ് അപേക്ഷകരുടെ എണ്ണം കൂടാൻ കാരണം. വിസക്ക് അപേക്ഷിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ ഉള്ളതിനാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കഴിയും. വിവിര സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ സേവന വിദഗ്ധർ, റീട്ടെയിൽ, ഹോസ്പ്പിറ്റാലിറ്റി പ്രഫഷനുകൾ എന്നിവർക്കാണ് ഗോൾഡൻ വിസ കൂടുതലായി അനുവദിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, എമിറേറ്റ്‌സ് ഐഡി, ഹെൽത്ത് ഇൻഷുറൻസ്, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽകരാർ എന്നിവയാണ് വിസക്ക് അപേക്ഷിക്കാൻ വേണ്ട രേഖകൾ. ചെയ്യുന്ന ജോലിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയും ഉണ്ടായിരിക്കണം. സർക്കാർ ഫീസും വിസ അപേക്ഷ ഫീസും അടക്കം 3000 ദിർഹമാണ് ചെലവ്. രണ്ടാഴ്ചയ്ക്കകം വിസ ലഭിക്കും.






