തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കത്ത്- ഒമാനില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ (57) ആണ് ഒമാനിലെ സൂറില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിതാവ് കുഞ്ഞന്‍ പിള്ള, മാതാവ്: കാര്‍ത്യായനി അമ്മ, ഭാര്യ മണിയമ്മ.

 

Tags

Latest News