Sorry, you need to enable JavaScript to visit this website.

സിനിമ വ്യവസായ മേഖലയിലേക്ക് ലുലു ഗ്രൂപ്പ്, സ്റ്റാര്‍ സിനിമാസുമായി സംയുക്ത സംരംഭം

അബുദാബി- ലുലു ഗ്രൂപ്പ് സിനിമ പ്രദര്‍ശന വ്യവസായ മേഖലയിലേക്ക് ചുവടുവെക്കുന്നു. ലുലു ഇന്റര്‍നാഷണലിന്റെ ഷോപ്പിംഗ് മാള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗമായ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പ്രോപ്പര്‍ട്ടിയും സ്റ്റാര്‍ സിനിമാസും യു.എ.ഇയിലും മേഖലയിലും സിനിമാ സ്‌ക്രീനുകള്‍ ആരംഭിക്കുന്നതിനുള്ള സംയുക്ത സംരംഭത്തില്‍ ഒപ്പുവെച്ചു.
സ്റ്റാര്‍ സിനിമാസിന് നിലവില്‍ 76 സ്‌ക്രീനുകകളുണ്ട്. അല്‍ വഹ്ദ മാളില്‍ ഒമ്പത് സ്‌ക്രീനുകളും അബുദാബിയിലെ അല്‍ റഹ മാളില്‍ മൂന്ന് സ്‌ക്രീനുകളും അല്‍ ഫോഹ് മാളില്‍ ആറ് സ്‌ക്രീനുകളും അല്‍ ഐനിലെ ബരാരി ഔട്ട്‌ലെറ്റ് മാളില്‍ നാല് സ്‌ക്രീനുകളും. പുതിയസംരംഭത്തിന്റെ ഭാഗമായി 22 സ്‌ക്രീനുകള്‍ കൂടി ചേര്‍ക്കും.
 
അസാധാരണമായ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുകയും വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് അനുഭവം നല്‍കുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ മാളുകളിലെ വിനോദ സൗകര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സ്റ്റാര്‍ സിനിമാസുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. മികവിനോടുള്ള അവരുടെ പ്രതിബദ്ധത ഞങ്ങളുടെ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വിനോദത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ സജ്ജമാക്കുന്ന ആഴത്തിലുള്ളതും ആകര്‍ഷകവുമായ സിനിമ കാണല്‍ അനുഭവം പ്രദാനം ചെയ്യാന്‍ സഹായിക്കും- ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി പറഞ്ഞു.

'ഈ ആവേശകരമായ സംരംഭത്തില്‍ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പ്രോപ്പര്‍ട്ടി എല്‍എല്‍സിയുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,  ദുബായ് സിലിക്കണ്‍ ഒയാസിസില്‍ 22 സ്‌ക്രീനുകള്‍ തുറന്ന് പ്രവൃത്തി ആരംഭിക്കുന്നതോടെ ഈ യാത്ര ആരംഭിക്കും, തുടര്‍ന്ന് ഷാര്‍ജ സെന്‍ട്രലും റാസല്‍ഖൈമയിലെ ആര്‍എകെ മാളിലും തിയറ്ററുകള്‍ വരും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സിനിമാ വിതരണക്കാരന്‍ എന്നതിലുപരി യു.എ.ഇയിലെ രണ്ടാമത്തെ വലിയ സിനിമാ ഓപ്പറേറ്റര്‍ കൂടിയാകും ഞങ്ങള്‍- ഫാര്‍സ് ഫിലിം ആന്‍ഡ് സ്റ്റാര്‍ സിനിമാസ് ചെയര്‍മാന്‍ അഹമ്മദ് ഗോല്‍ചിന്‍ പറഞ്ഞു.

 

Latest News