തിരുവനന്തപുരം- വിശ്വാസ വിഷയത്തില്‍ നിലപാട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു. ഇടതുമുന്നണി നിയമസഭാകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികള്‍ നിരവധി പേര്‍ നമുക്കൊപ്പം തന്നെയുണ്ട്' മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ എ.എന്‍. ഷംസീറുമായി ബന്ധപ്പെട്ട ഗണപതി മിത്ത് പരാമര്‍ശം ചര്‍ച്ചയായതിനിടെയാണ് മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.