ദോഹ- ഭാഷാ സമര പോരാളികളുടെ ജ്വലിക്കുന്ന ഓർമകൾ സ്മരിക്കുന്ന യൂത്ത് ലീഗ് ദിനത്തോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ ഹെൽത്ത് വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി 'രക്തം നൽകൂ, ജീവൻ രക്ഷിക്കൂ' എന്ന സന്ദേശമുണർത്തി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചുകൊണ്ട് ഈ വർഷം ഇത് രണ്ടാം തവണയാണ് ജില്ലാ ഹെൽത്ത് വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുമാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു.
രക്ത ദാനത്തിലൂടെ മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം സ്വയം രക്ത ശുദ്ധീകരണം കൂടി നടക്കുന്നു എന്നതിനാൽ ഇത്തരം പരിപാടികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കൂടുതൽ പേരിലേക്ക് ഈ സന്ദേശം എത്തിക്കേണ്ടതുമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ജില്ലാ ഹെൽത്ത് വിംഗ് ചെയർമാൻ അലി വലക്കട്ട് അധ്യക്ഷനായ ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് ഈസ, അൻവർ ബാബു, അബൂബക്കർ പുതുക്കുടി, ടി.ടി.കെ. ബഷീർ, ഫൈസൽ മാസ്റ്റർ, സ്നേഹ സുരക്ഷാ പദ്ധതി ചെയർമാൻ അബു ത്വയ്യിബ്, നാദാപുരം പഞ്ചയാത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.പി. അജ്മൽ, ജില്ലാ കെ.എം.സി.സി ഭാരവാഹികളായ ഷരീഫ്, നവാസ് കോട്ടക്കൽ, അജ്മൽ തങ്ങലക്കണ്ടി, ബഷീർ, നബീൽ നന്തി സന്നിഹിതരായിരുന്നു. ഹെൽത്ത് വിംഗ് ജനറൽ കൺവീനർ അഷ്റഫ് സ്വാഗതവും കൺവീനർ നിസാർ നന്ദിയും പറഞ്ഞു.






