കിംഗ് ഓഫ് കൊത്ത ട്രെയ്‌ലര്‍ ഓഗസ്റ്റ് ഒന്‍പതിന്

കൊച്ചി- ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബിഗ് ബജറ്റഡ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലര്‍ ഓഗസ്റ്റ് ഒന്‍പതിന് റിലീസാകുന്നു. ഓഗസ്റ്റ് 24ന് ലോകവ്യാപകമായി റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം ഷബീര്‍ കല്ലറക്കല്‍, ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. 

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. എഡിറ്റര്‍: ശ്യാം ശശിധരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News