VIDEO: വിമാനത്തില്‍ കൊണ്ടുപോയ കരടി കൂടു പൊളിച്ച് പുറത്തുചാടി, വിമാനയാത്ര വൈകി

ദുബായ്- ബാഗ്ദാദില്‍ നിന്ന് ദുബായിലേക്കുള്ളവിമാനത്തില്‍ കരടിക്കുട്ടി കൂട് പൊളിച്ച് പുറത്തുവന്നു. വിമാനയാത്ര വൈകി. ദുബായ് വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയശേഷം വിദഗ്ധരുടെ സംഘമെത്തി കരടിയെ മയക്കിയ ശേഷമാണ് പുറത്തെത്തിച്ചത്. ഇക്കാര്യം ഇറാഖി എയര്‍വെയ്‌സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

നിയമപരമായും അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കനുസരിച്ചും കൊണ്ടുപോയ കരടിയാണിതെന്നും അധികൃതര്‍ അറിയിച്ചു. കരടി കൂട് പൊളിച്ച് പുറത്തുവന്നതിന്റെ ഏതാനും വീഡിയോകള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായതിനെത്തുടര്‍ന്നാണ് ഇറാഖ് എയര്‍വേസ് അധികൃതര്‍ വിശദീകരണവുമായി എത്തിയത്. വിമാനത്തില്‍ ചരക്കുകള്‍ വെച്ചിരിക്കുന്ന ഭാഗത്തുനിന്ന് തല പുറത്തേക്കിട്ടു നോക്കുന്ന കരടിയുടെ വീഡിയോ ആണ് അതിലൊന്ന്.

കരടി കൂട് പൊളിച്ച് പുറത്തുവന്ന വിവരം യുഎഇ അധികൃതരെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദുബായ് വിമാനത്താവള അധികൃതര്‍ വിദഗ്ധ സംഘത്തെ അയച്ച് കരടിയെ മയക്കിയശേഷം പുറത്തെത്തിച്ചു.

 

Tags

Latest News