മനാമ - കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ബഹ്‌റൈനിൽ നിര്യാതനായി. നടയ്ക്കൽ വെട്ടിക്കൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ അനിൽ (അനി വെട്ടിക്കൽ -49) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഗുദൈബിയ അൽ ഹിലാൽ ആശുപത്രിയിൽ നിര്യാതനായത്. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
നിഷ യൂനിഫോംസ് ജി.സി.സി മാനേജറായിരുന്നു. ഇന്നലെ ഖത്തറിൽനിന്ന് ബഹ്‌റൈനിലെത്തിയതായിരുന്നു. നേരത്തെ യു.എ.ഇയിലായിരുന്നു.
മാതാവ്: ബൽകീസ്. ഭാര്യ: രഹന കീഴേടത്ത്. മൂന്ന് മക്കൾ.






