ജിദ്ദ - നഗരത്തിലെ ഫ്ളാറ്റിൽ നിന്ന് പണം കവർന്ന മൂന്നംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാരനും രണ്ടു സൗദി യുവാക്കളുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.






