മിത്ത് വിവാദം നിയമ സഭയില്‍ വലിയ വിഷയമാക്കേണ്ടതില്ലെന്ന് യു ഡി എഫ് തീരുമാനം

തിരുവനന്തപുരം - മിത്ത് വിവാദം നിയമസഭയില്‍ വലിയ തോതില്‍ ഉന്നയിക്കേണ്ടതില്ലെന്നും സ്പീക്കര്‍ തിരുത്തണമെന്ന ആവശ്യം മാത്രം സഭയില്‍ ആവര്‍ത്തിക്കാന്‍ യു ഡി എഫ് യോഗത്തില്‍ തീരുമാനമായി. ഈ വിഷയം കൂടുതല്‍ കത്തിക്കുന്നത് വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തില്‍ അവസരമുണ്ടാക്കുന്നതിന് കാരണമാകുമെന്നും യോഗം വിലയിരുത്തി.   മിത്ത് വിവാദത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എന്‍എസ്എസ് നിലപാട് പക്വമാണ്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ അടക്കം മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യു ഡി എഫില്‍ തീരുമാനമായി.

 

Latest News