നേര്‍ച്ചപ്പെട്ടിയ്ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ല; ആരോപണവുമായി പ്രൊഡ്യൂസര്‍

കൊച്ചി-കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെ വന്നു. ട്രെയിലെറും സോങ്ങും റിലീസ് ആയി, ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുകയാണ് നേര്‍ച്ചപ്പെട്ടി എന്ന ചിത്രം. ക്രൈസ്തവ സഭക്കെതിരെയാണ് ഈ ചിത്രം സംസാരിക്കുന്നത് എന്ന് ഊഹാപോഹങ്ങള്‍ ഉള്ളതിനാല്‍ പല ഭാഗത്തു നിന്നും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ ചിത്രത്തിന് നേരെ വരുന്നുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പരാതി. ചിത്രീകരണ സമയത്ത് തന്നെ നേര്‍ച്ചപ്പെട്ടി എന്ന ചിത്രം വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ലൊക്കേഷനില്‍ എത്തിയ ഒരു സംഘം ആളുകള്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്തിരുന്നു. എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് വര്‍ക്ക് പൂര്‍ത്തിയാക്കി ജൂലൈ 28ന് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് നിശ്ചയിച്ചിരുന്നു എങ്കിലും ക്രിസ്ത്യന്‍ മേഖലകളില്‍ തിയേറ്ററുകള്‍ കിട്ടുന്നില്ല എന്നും ചില ബാഹ്യ ശക്തികള്‍ ഇടപെട്ട് തിയേറ്ററുകാരെ സ്വാധീനിച്ച് തിയേറ്റര്‍ ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രൊഡ്യൂസര്‍ ആരോപിച്ചു.

Latest News