അൽഖോർ- മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ പ്രവണതക്കേറ്റ അടിയാണ് സുപ്രീം കോടതി വിധിയെന്നു യോഗം വിലയിരുത്തി. അടുത്ത ലോക്‌സഭ ഇലക്ഷനിൽ മത്സരിക്കാൻ പോലും കഴിയാത്ത രീതിയിൽ പ്രതിപക്ഷത്തെ പ്രധാന നേതാവിന്റെ ശബ്ദം പാർലിമെന്റിൽ മുഴങ്ങുന്നത് തടയാൻ ശ്രമിച്ച ഏകാധിപത്യ സർക്കാർ ആണ് ഇന്ത്യ ഭരിക്കുന്നത് എന്ന് യോഗം ചൂണ്ടിക്കാണിച്ചു.
വിപിൻ പി.കെ. മേപ്പയൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ അമീർ. കെ.ടി, റജിലാൽ, ബെന്നി കൂടത്തായി, സൗബിൻ എരഞ്ഞിക്കൽ, അൽതാഫ്. ഒ.കെ, സുധീർ. വി.കെ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാമകൃഷ്ണൻ, ഹാഫിൽ ഓട്ടുവയൽ, നിയോജക മണ്ഡലം ഭാരവാഹികളായ റഹീം കൊടുവള്ളി, അഷറഫ് തോടന്നൂർ, ഗഫൂർ ഓമശേരി, മോൻസി, റഹീസ് കൊടുവള്ളി, ഷാഫി. പി.സി പാലം ശേഖരൻ തുടങ്ങി ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലയുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.






