ദിലീപ് വിവാദം: അമ്മ നടിമാരെ ചര്‍ച്ചയ്ക്കു വിളിച്ചു

കൊച്ചി- നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി നടന്‍ ദീലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതിഷേധിച്ച നടിമാരെ അമ്മ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഓഗസ്റ്റ് ഏഴിനാണ് ചര്‍ച്ച. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ചോദിച്ച അമ്മ അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി ചര്‍ച്ച നടത്താനാണ് ഭാരവാഹികളുടെ തീരുമാനം. ഡ്ബ്ല്യു.സി.സിയുമായി ചര്‍ച്ച വേണ്ടെന്നാണ് അമ്മയുടെ നിലപാട്. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നടിമാര്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന കത്തയിച്ചിരുന്നു.
 

Latest News