ന്യൂദല്‍ഹി- അപകീര്‍ത്തി പരാമര്‍ശക്കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ അയോഗ്യത നീക്കി സഭാ പുനഃപ്രവേശനം സാധ്യമാക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. സ്പീക്കറുമായി ചര്‍ച്ച ചെയ്തശേഷം ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം പുറത്തിറക്കേണ്ടത്. അതേസമയം, അയോഗ്യനാക്കാന്‍ കാണിച്ച തിടുക്കം അംഗത്വം പുനഃസ്ഥാപിക്കാന്‍ ഉണ്ടാവുന്നില്ലെന്ന വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്.
മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ 'ഇന്ത്യ' സഖ്യത്തിന്റെ പ്രമേയത്തിന്മേല്‍ ചൊവ്വാഴ്ച ചര്‍ച്ച നടക്കും. ഇതില്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിക്കാനുള്ള നീക്കവുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. അത് സാധ്യമായാല്‍ തങ്ങളുടെ രാഷ്ട്രീയ വിജയമായി വ്യാഖ്യാനിക്കാന്‍ കോണ്‍ഗ്രസിനാവും. രാഹുല്‍ ഗാന്ധി സഭയില്‍ പ്രസംഗിക്കുന്നതിനെ മോഡി ഭയക്കുന്നുവെങ്കില്‍ അവര്‍ അത് പറയട്ടേയെന്ന രാഷ്ട്രീയ വെല്ലുവിളി കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു.