മാല പാര്‍വ്വതി, മനോജ് കെ. യു എന്നിവര്‍ ഒന്നിക്കുന്ന ''ഉയിര്‍' ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി

കൊച്ചി- നിരവധി മാസ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ അജയ് വാസുദേവ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഉയിര്‍'. മാല പാര്‍വ്വതി, മനോജ് കെ. യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി. 

നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അജയ് വാസുദേവിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, ആസിഫ് എം. എ, സുസിന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് കഥ ഒരുക്കുന്നത് അല്‍ഡ്രിന്‍ പഴമ്പിള്ളിയാണ്. ക്യാമറ: പ്രസാദ് എസ്. ഇസെഡ്, എഡിറ്റര്‍: ജെറിന്‍ രാജ്, പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News