മസ്‌ക്കറ്റിൽ വാഹനാപകടത്തിൽ എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു

മസ്‌ക്കറ്റ്- മസ്‌ക്കറ്റിൽ വാഹനാപകടത്തിൽ മലയാളിയായ എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖാ(20)ണ് മരിച്ചത്. ദുബായിയിൽനിന്ന് കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം മറിഞ്ഞാണ് അപകടം. ഈജിപ്തിൽ എം.ബി.ബി.എസിന് പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്പാണ് കസബിൽ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് വന്നത്. പിതാവിന്റെ സഹോദരിയുടെ മകന്റെ കൂടി ദുബായിൽ പോയി മടങ്ങിവരവെയാണ് അപകടം. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ റാഹിദ് സംഭവസ്ഥലത്ത്തന്നെ മരിച്ചു.
 

Latest News