പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിസോര്‍ട്ട് ഇ ഡി കണ്ടുകെട്ടി

ഇടുക്കി - പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എന്‍.കെ അഷ്‌റഫിന്റെ ഉടമസ്ഥയിലുളള റിസോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇടുക്കിയില്‍ നാലുവില്ലകളും ഏഴേക്കറോളം ഭൂമിയും ഉള്‍പ്പെടുന്ന സ്വകാര്യ ടൂറിസം പദ്ധതിയാണിത്.  കളളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കേസിന്റെ ഭാഗമയാണ് നടപടി. രണ്ടുകോടി അന്‍പത്തിമൂന്നുലക്ഷം രൂപയുടെ വസ്തുവകകളാണ് ഇ ഡി കണ്ടു കെട്ടിയത്. കഴിഞ്ഞ ദിവസം, പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീന്‍വാലി അക്കാദമിക്കെതിരെ എന്‍ ഐ എയും നടപുടിയെടുത്തിരുന്നു. 10 ഹെക്ടറോളം വരുന്ന കേന്ദ്രത്തില്‍ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന് എന്‍ ഐ എ ആരോപിക്കുന്നത്.

 

Latest News