Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖമീസ് മുഷൈത്ത് കെ.എം.സി.സി ഖാദിമെ മില്ലത്ത് അവാർഡ് കുഞ്ഞിമോൻ കാക്കിയക്ക്

കുഞ്ഞിമോൻ കാക്കിയ

അസീർ-ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി  നൽകുന്ന ഖാദിമെ മില്ലത്ത് ഇന്റർനാഷണൽ സോഷ്യൽ സർവ്വീസ് അവാർഡിന് അബ്ദുൾ മുഹൈമിൻ ആലുങ്ങൽ എന്ന കുഞ്ഞിമോൻ കാക്കിയ അർഹനായി.സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകർക്ക് കെ.എം.സി.സി സാംസ്‌കാരിക വിഭാഗമായ സംസ്‌കൃതി നൽകി വരുന്ന പുരസ്‌കാരങ്ങളുടെ ഭാഗമായാണ് ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് നൽകുന്നത്. 
സൗദി കെ.എം.സി.സി വർക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, യു.എ.ഇ കെ.എം.സി.സി. ജനറൽ സെക്രട്ടറി അൻവർ നഹ, ആൾ ഇന്ത്യ കെ.എം.സി.സി ദേശീയ പ്രസിഡണ്ട് എം.കെ നൗഷാദ് ബാംഗ്ലൂർ, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഖമീസ് മുഷൈത്ത് സംസ്‌കൃതി ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ എന്നിവർ  ഉൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റി ആണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന ഹജ് തീർത്ഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ, നാട്ടിലും പ്രവാസ ലോകത്തും ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന സഹായങ്ങൾ, വിവിധ സാമൂഹ്യ സാംസ്‌കാരിക, ധാർമ്മിക വിദ്യാഭ്യാസ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണ തുടങ്ങി സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ നടത്തി വരുന്ന ഇടപെടലുകളെ വിലയിരുത്തിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗം അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.1995 ലാണ് കുഞ്ഞിമോൻ കാക്കിയ സൗദി അറേബ്യയിലെ മക്കയിൽ പ്രവാസ ജീവിതം ആരംഭിക്കുന്നത്.കെ എം.സി.സി യുടെ സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നര പതിറ്റാണ്ടിലധികമായി നേതൃപരമായ പങ്കു വഹിക്കുന്നു.നിലവിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ ട്രഷററാണ്. ഹജ് വേളയിൽ മക്കയിൽ സേവനത്തിനെത്തുന്ന കെ.എം.സി.സി വളണ്ടിയർമാരെ നയിക്കാനുള്ള ചുമതല വർഷങ്ങളായി നിർവ്വഹിച്ച് വരുന്നത്  കുഞ്ഞിമോൻ ആണ്. 
മലപ്പുറം കൂട്ടിലങ്ങാടി കൊളപ്പറമ്പ് സ്വദേശിയായ കുഞ്ഞിമോൻ കാക്കിയ ആലുങ്ങൽ സദഖത്തുള്ള മുസ്‌ല്യാരുടെയും ബിയുമ്മ ഏലച്ചോലയുടെയും മകനാണ്.മക്ക മലയാളി അസോസിയേഷൻ,ഒ.ഐ.സി.സി,  കെ.എം.സി.സി തുടങ്ങിയ സംഘടനകളുടെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.അടുത്ത ആഴ്ച ഖമീസ് മുഷൈത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്ന പുരസ്‌കാര ദാന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുട്ടി മാതാപ്പുഴ, ബഷീർ മൂന്നിയൂർ,മൊയ്തീൻ കട്ടുപ്പാറ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Tags

Latest News