ദുബായ്-ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ദുബായ് ആരോഗ്യ അതോറിറ്റി വിവിധ മൽസരങ്ങൾ സംഘടിപ്പിക്കും.
'ആരോഗ്യവും സന്തോഷവും' എന്ന പേരിലാണ് മൽസരം.
ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ രീതികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് ലക്ഷ്യം.
18 വയസ് മുതലുള്ളവർക്കായി ഈ മാസം മുതൽ ഡിസംബർ അവസാനം വരെ മൽസരങ്ങൾ നീണ്ടുനിൽക്കും. 240,000 ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. ഇത് 30 പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായി നൽകും. ജനങ്ങളുടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് മത്സരത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഡി.എച്ച്.എയുടെ പബ്ലിക് ഹെൽത്ത് ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ ഹെൽത്ത് പ്രൊമോഷൻ ആൻഡ് എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ഹെൻഡ് അൽ അവധി പറഞ്ഞു. ആസ്റ്റർ ക്ലിനിക്കുകളുമായി സഹകരിച്ചാണ് മൽസരങ്ങൾ.
ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.






