ജെ.സി.ബി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്

ആലപ്പുഴ - ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.  പട്ടണക്കാട് കിഴക്കെവെളി അനിരുദ്ധന്റെ മകൻ അഭിജിത് (21) ആണ് മരിച്ചത്. ചേർത്തല ദേശീയ പാതയിൽ ചേർത്തല പോലീസ് സ്റ്റേഷനു മുന്നിൽ വച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Latest News