ഫുട്ബാള്‍ താരം മുതലയുടെ ആക്രമണത്തില്‍ മരിച്ചു

സാന്‍ ജോസ്- കോസ്റ്റാറിക്കന്‍ ഫുട്‌ബോള്‍ താരം മുതലയുടെ ആക്രമണത്തില്‍ മരിച്ചു. കോസ്റ്ററീക്കന്‍ ക്ലബ്ബ് ഡീപോര്‍ട്ടീവോ റിയോ കാനസ് താരമായ ജെസ്യൂസ് ആല്‍ബര്‍ട്ടോ ലോപസ് ഒര്‍ട്ടിസാണ് മരിച്ചത്.

വ്യായാമത്തിലേര്‍പ്പെട്ടിരുന്ന താരം പാലത്തില്‍ നിന്ന് കാനസ് നദിയിലേക്ക് ചാടിയപ്പോഴാണ് മുതല ആക്രമിച്ചത്. നീന്തുന്നതിനിടെ മുതല പിടികൂടുകയായിരുന്നു. ഫുട്ബാള്‍ താരത്തിന്റെ മൃതദേഹവുമായി മുതല വെള്ളത്തിലൂടെ നീങ്ങുന്ന ദൃശങ്ങള്‍ പുറത്തുവന്നിരുന്നു. മുതലയെ വെടിവെച്ചാണ്  മൃതദേഹം കരയ്‌ക്കെത്തിച്ചത്.

Latest News