ആത്മാഭിമാനമാണ് പ്രധാനം, കോടതി മുറിയില്‍ പരസ്യമായി രാജി പ്രഖ്യാപനം നടത്തി ഹൈക്കോടതി ജഡ്ജി


മുംബൈ - കോടതി മുറിയില്‍ ജഡ്ജിയുടെ പരസ്യ രാജി പ്രഖ്യാപനം. ആത്മാഭിമാനമാണ് പ്രധാനമെന്നും ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ടാണ് ബോംബെ ഹൈക്കോടതിയിലെ   ജസ്റ്റിസ് രോഹിത് ദിയോ കോടതി മുറിക്കുള്ളില്‍ രാജി പ്രഖ്യാപനം നടത്തിയത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലായിരുന്നു സംഭവം. എന്നാല്‍ എന്താണ് അദ്ദേഹത്തെ രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ച കാര്യമെന്ന് വ്യക്തമായിട്ടില്ല. രണ്ടുവര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് അദ്ദേഹം രാജി വച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച അറസ്റ്റ് ചെയ്യപ്പെട്ട ജി എന്‍ സായിബാബയെ വെറുതെ വിട്ടതടക്കം സുപ്രധാന വിധികള്‍ പ്രസ്താവിച്ച ജഡ്ജിയാണ് രോഹിത് ദിയോ.

 

Latest News