Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നെറ്റ്ഫ്ളിക്‌സിന്റെ വഴിയെ ഇനി ഹോട്ട്‌സ്റ്റാറും

നെറ്റ്ഫ്ളിക്‌സ് കാട്ടിയ പാതയിലൂടെ സഞ്ചരിക്കാനൊരുങ്ങുകയാണ് ഹോട്ട്‌സ്റ്റാറും. ഉപയോക്താക്കളുടെ പാസ്‌വേർഡ് പങ്കിടുന്നതിന് ഡിസ്‌നി + ഹോട്ട്‌സ്റ്റാറും നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. നൂറിലേറെ രാജ്യങ്ങളിൽ പാസ്‌വേർഡുകൾ ഷെയർ ചെയ്യുന്നതിന്  നെറ്റ്ഫ്‌ളിക്‌സ്  നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും ഇത് ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയിലെ മറ്റൊരു സ്ട്രീംമിംഗ് ഭീമനായ ഡിസ്‌നി + ഹോട്ട്‌സ്റ്റാറും പ്രീമിയം ഉപയോക്താക്കളുടെ പാസ്‌വേർഡുകൾ മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അഞ്ചു പൈസ മുടക്കില്ലാതെ സിനിമയും മറ്റു പരിപാടികളും ആസ്വദിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത്. 
പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളിൽ നിന്ന് മാത്രം ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ നയം നടപ്പിലാക്കാനാണ് ഡിസ്‌നി +ഹോട്ട്‌സ്റ്റാർ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നിലവിൽ പരമാവധി ഷെയറിംഗ് നാലു ഡിവൈസുകളിലേക്കാണെന്ന് ഡിസ്‌നി +ഹോട്ട്‌സ്റ്റാർ പറയാറുണ്ടെങ്കിലും അത് കർശനമായി പല രാജ്യങ്ങളിലും നടപ്പാക്കിയിട്ടില്ല. 
ഇന്ത്യയിൽ 10 ഡിവൈസുകളിൽ വരെ പാസ്‌വേർഡ് ഷെയറിംഗ് നടക്കുന്നുണ്ട്. ഇതിന് തടയിട്ടുകൊണ്ട് പ്രീമിയം ഉപഭോക്താക്കൾക്ക് നാല് ഉപകരണങ്ങളിൽ നിന്ന് മാത്രം പരിപാടികൾ ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് ഡിസ്‌നി +ഹോട്ട്‌സ്റ്റാർ കൊണ്ടുവരുന്നത്. പാസ്‌വേർഡ് ഷെയറിംഗിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ കൂടുതൽ പേർ സ്വമേധയാ അക്കൗണ്ട് ആരംഭിക്കുമെന്നാണ് കമ്പനി മേധാവികളുടെ കണക്കുകൂട്ടൽ. ഏകദേശം 50 ദശലക്ഷത്തോളം ഉപഭോക്താക്കളുമായി വിപണിയിൽ മുൻനിരയിൽ തന്നെയാണ് ഹോട്ട് സ്റ്റാറിന്റെ സ്ഥാനം.

Latest News