അവർ സൗദി യുവതികളല്ല, മോശം പെരുമാറ്റവുമില്ല; വ്യാജ വാർത്ത പ്രചരിപ്പിച്ചവർ കുടുങ്ങും 

അബഹ - അബഹ ഷോപ്പിംഗ് ഫെസ്റ്റിവൽ നഗരിയിലെ റെസ്റ്റോറന്റിൽ ശുചീകരണ ജോലിക്കാരായി സൗദി യുവതികളെ നിയമിച്ചു എന്ന നിലക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് അബഹ ഷോപ്പിംഗ് ഫെസ്റ്റിവൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നത് വിദേശ യുവതികളാണ്. വെയ്ട്രസുമാരായാണ് ഇവർ ജോലി ചെയ്യുന്നത്. ഇവർ തൊഴിലുടമകളുടെ ഭാഗത്തു നിന്നുള്ള ഏതെങ്കിലും വിധത്തിയുള്ള അപമാനിക്കലുകൾക്കോ സമ്മർദങ്ങൾക്കോ മോശം പെരുമാറ്റങ്ങൾക്കോ വിധേയരായിട്ടില്ല. മോശം പെരുമാറ്റങ്ങൾ അബഹ ഷോപ്പിംഗ് ഫെസ്റ്റിവൽ അഡ്മിനിസ്‌ട്രേഷൻ അംഗീകരിക്കില്ല. 
സൗദി യുവതീയുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് അബഹ ഷോപ്പിംഗ് ഫെസ്റ്റിവൽ എക്കാലവും ആഗ്രഹിക്കുന്നത്. ഫെസ്റ്റിവൽ അഡ്മിനിസ്‌ട്രേഷനും അബഹ ഷോപ്പിംഗ് ഫെസ്റ്റിവലിനും അപകീർത്തിയുണ്ടാക്കിയ മുഴുവൻ പേർക്കുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് തങ്ങൾക്ക് അവകാശമുണ്ടെന്നും അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. 

Latest News