യൂട്യൂബ് നോക്കി ശരീരത്തില്‍ കുപ്പികള്‍ കെട്ടിവെച്ച് നീന്താന്‍ ഇറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു

തൃശൂര്‍ - യൂട്യൂബ് നോക്കി ശരീരത്തില്‍ കുപ്പികള്‍ കെട്ടിവെച്ച് നീന്താന്‍ ഇറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു. ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ചെറുളിയില്‍ മുസ്തഫയുടെ മകന്‍ ഇസ്മയില്‍(15) ആണ് മരിച്ചത്. യൂട്യൂബില്‍ കണ്ടതുപോലെ ശരീരത്തില്‍ കുപ്പികള്‍ കെട്ടിവെച്ച് ചെറുതുരുത്തി ചുങ്കം പുതുശേരിയിലെ പഞ്ചായത്ത് കുളത്തില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു. കുപ്പികള്‍ കെട്ടിവെച്ചാല്‍ നീന്തല്‍ അനായാസമാകുമെന്ന് യൂട്യൂബ് ചാനലില്‍ കണ്ടാണ് ഇസ്മയില്‍ കുളത്തില്‍ ഇറങ്ങിയത്. ഉടന്‍ മുങ്ങിപ്പോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി കുട്ടിയെ കരയ്ക്ക് എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News