റിയാദ് - ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് മക്കളുടെ മുന്നിലിട്ട് സൗദി വനിത മുനീറ ബിൻത് സഅദ് ബിൻ മിസ്ഫർ അൽദോസരിയെ ക്രൂരമായി പീഡിപ്പിച്ചും ദണ്ഡ് ഉപയോഗിച്ച് ശിരസ്സിലും മറ്റു ശരീര ഭാഗങ്ങളിലും അടിച്ചും കൊലപ്പെടുത്തിയ ബന്ദർ ബിൻ ദീബ് ബിൻ സൈദ് അൽദോസരിക്ക് റിയാദിൽ ആണ് വധശിക്ഷ നടപ്പാക്കിയത്.