അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച മകൻ അറസ്റ്റിൽ

പത്തനംതിട്ട- തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണന്‍ കുട്ടി-ശാദ ദമ്പതികളാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ അനിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം . രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലാപതകത്തിന്റെ കാരണം വ്യക്തമല്ല.

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കൈയില്‍ മാരാകായുധവുമായി അനില്‍ പ്രകോപനം സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ക്കും ഇടപെടനായില്ല. രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. 

Latest News