മൊബൈല്‍ ചാര്‍ജര്‍ വായിലിട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു 

ദാവണ്‍ഗെരെ- പ്ലഗില്‍ കുത്തിവെച്ചിരുന്ന മൊബൈല്‍ ചാര്‍ജര്‍ വായിലിട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. കാര്‍വാറില്‍ ബുധനാഴ്ചയാണ് സംഭവം. സന്തോഷ്- സഞ്ജന ദമ്പതികളുടെ മകളാണ് മരണപ്പെട്ട സാന്നിധ്യ. സന്തോഷ് ഹെസ്‌കോമില്‍ (ഹൂബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി) കരാര്‍ ജീവനക്കാരനായിരുന്നു. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല. കുഞ്ഞ് ചാര്‍ജര്‍ പിന്‍ വായില്‍ വെച്ചപ്പോള്‍ ശക്തമായ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ രക്ഷിതാക്കള്‍ കുഞ്ഞിനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റൂറല്‍ പോലീസ് കേസെടുത്തു. 

Latest News