നൂറിനും സഫറും സിനിമയിലും ഒന്നിക്കുന്നു

ഗുരുവായൂര്‍-നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറും നടി നൂറിന്‍ ഷെരീഫും വിവാഹിതരായത് കഴിഞ്ഞാഴ്ചയായിരുന്നു. ഒന്നിച്ചുള്ള ജീവിതയാത്രയ്ക്ക് 'ഫാഹിനൂര്‍' എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്ന താര ദമ്പതിമാര്‍ ജീവിതത്തില്‍ പുതിയൊരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്. സിനിമയിലും ഒന്നിച്ച് മുന്നേറാനാണ് ഇരുവരുടെയും തീരുമാനം. ഭാര്യയും ഭര്‍ത്താവും സിനിമയിലും ഒന്നിക്കുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് സന്തോഷവാര്‍ത്ത ഇരുവരും ലോകത്തെ അറിയിച്ചത്.
നൂറിനും ഫാഹിമും ഒരുമിച്ച് എഴുതിയ സിനിമയാണ് ഇനി വരാനിരിക്കുന്നത്.ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസ് ആണ്. മലയാളം സിനിമയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും.

Latest News