ഭര്‍ത്താവിനെ കൊല്ലാന്‍ ഗൂഢാലോചന; യുവതിയും രണ്ടുപേരും പിടിയില്‍ 

ജോര്‍ജിയ- വിവാഹമോചനത്തിന് അപേക്ഷ നല്‍കി മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന് യുവതി അറസ്റ്റില്‍. ജോര്‍ജിയയിലെ തോമസ്വില്ലില്‍ നിന്നുള്ള ലിന്‍ഡ്സെ ഷിവര്‍ (36) ആണ് അറസ്റ്റിലായത്. ഇവരോടൊപ്പം ബഹാമസ് സ്വദേശികളായ ടെറന്‍സ് അഡ്രിയാന്‍ ബെഥേല്‍ (28), ഫാറോണ്‍ ന്യൂബോള്‍ഡ് ജൂനിയര്‍ (29) എന്നിവരും അറസ്റ്റിലായി. 

മൂവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി ലിന്‍ഡ്‌സെ ഷിവറിന്റെ ഭര്‍ത്താവ് റോബര്‍ട്ട് ഷിവറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.  

അബാക്കോ ദ്വീപുകളില്‍ ഒന്നിച്ചിരിക്കെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്.

Latest News