ഹായിലില്‍ ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി

ഹായില്‍ - നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ റെയ്ഡുകളില്‍ ബിനാമി സംശയിക്കുന്ന ഏതാനും സ്ഥാപനങ്ങള്‍ കണ്ടെത്തി. ബിനാമി വിരുദ്ധ നിയമം അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന ഉടമകളെ ബന്ധപ്പെട്ട വകുപ്പുകള്‍ വിളിപ്പിച്ചു. വാണിജ്യ മന്ത്രാലയ, നഗരസഭാ നിയമ ലംഘനങ്ങളും ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങളും പരിശോധനകള്‍ക്കിടെ കണ്ടെത്തി. വാണിജ്യ മന്ത്രാലയം, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, പോലീസ് എന്നിവ റെയ്ഡുകളില്‍ പങ്കെടുത്തു.

 

Latest News