ഇസ്രായില്‍ സ്‌കൂളുകളില്‍ ഫലസ്തീന്‍ അനുകൂല പ്രചാരണം വിലക്കി

ജറൂസലം- ഫലസ്തീനികളോട് സ്വീകരിക്കുന്ന നയങ്ങളെ വിമര്‍ശിക്കുന്ന സംഘങ്ങള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നതും കുട്ടികളുമായി സംസാരിക്കുന്നതും വിലക്കി ഇസ്രായില്‍ പാര്‍ലമെന്റ് നിയമം പാസാക്കി. 120 അംഗ നെസറ്റില്‍ 24 നെതിരെ 43 വോട്ടിനാണ് നിയമം പാസാക്കിയത്. പൗരവകാശ സംഘടനകളേയും എന്‍.ജി.ഒകളേയും നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യ മൂല്യങ്ങള്‍ക്കും സ്വതന്ത്ര ആശയവിനിമയത്തിനുമുള്ള കനത്ത തിരിച്ചടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുന്ന എന്‍.ജി.ഒകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയും ജൂത നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ നഫ്തലി ബെന്നറ്റിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

 

Latest News