ഇലി റോത്തും ലോറന്‍സാ ഇസോയും വേര്‍പിരിയുന്നു

ഹോളിവുഡ് താരങ്ങളായ ഇലി റോത്തും ലോറന്‍സാ ഇസോയും വേര്‍പിരിയുന്നു. 46 കാരനായ ഇലി റോത്ത് ഹോളിവുഡിലെ പ്രശസ്ത സംവിധായകനും നടനുമാണ്. നായികയായ ഇസോയുമായി പരസ്പരധാരണ പ്രകാരമുള്ള വേര്‍പിരിയലിനാണ് റോത്ത് തയ്യാറെടുക്കുന്നത്.തങ്ങള്‍ ഇരുവരും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു അതിനാലാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് താരങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് നല്ല സുഹൃത്തുക്കളായിരിക്കുമെന്നും അവര്‍ കുറിച്ചു.ഒരുമിച്ച് ജീവിച്ച ആറ് വര്‍ഷം വളരെ സന്തോഷം നിറഞ്ഞതായിരുന്നു എന്നിരുന്നാലും തങ്ങളുടെ സ്വന്തം ജീവിതത്തിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.തങ്ങള്‍ തമ്മില്‍ ഇനിയും ഒരുമിച്ച് വര്‍ക്കുകള്‍ ചെയ്യുമെന്നും, ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്ന് മാത്രമാണ് വേര്‍പിരിയുന്നതെന്നും താരങ്ങള്‍ അറിയിച്ചു.
 

Latest News