Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ യുപി മോഡല്‍ നടപ്പിലാക്കണമെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി - കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ യുപി മോഡല്‍ നടപ്പിലാക്കണമെന്ന്  ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അതാണ് ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. യുപിയില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. 18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല. അതിഥി തൊഴിലാളികളെക്കുുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും ശക്തമായ നിരീക്ഷണം വേണം .ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. ലോകത്തെവിടെയും കേട്ടു കേള്‍വിയില്ലാത്ത കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News