ദോഹ- ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നഴ്സ് നിര്യാതയായി. ചെങ്ങന്നൂർ പുത്തൻകേവ് സ്വദേശി മറിയാമ്മ ജോർജ് ( 54 ) ആണ് നിര്യാതയായത്. കഴിഞ്ഞ 17 വർഷത്തോളമായി ഹമദ് മെഡിക്കൽ കോർപറേഷൻ വിമൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഫിലിപ്പ് മാത്യൂവാണ് ഭർത്താവ്. സാറ മറിയം ഫിലിപ്പ് മകളാണ്. സഹപ്രവർകത്തകയുടെ വിയോഗത്തിൽ ഖത്തറിലെ പ്രമുഖ നഴ്സിംഗ് സംഘടനയായ ഫിൻഖ് ഭാരവാഹികൾ അനുശോചിച്ചു.