Sorry, you need to enable JavaScript to visit this website.

2-3 നേന്ത്രപ്പഴം ദിവസവും  കഴിച്ചാല്‍ തടി കൂടും, തീര്‍ച്ച 

മഞ്ചേരി-മലയാളികള്‍ തങ്ങളുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട വിഭവമാണ് നേന്ത്രപ്പഴം. വേറെ ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പടക്കാന്‍ ഒരു നേന്ത്രപ്പഴം മതി എന്നാണ് നമ്മളൊക്കെ പലപ്പോഴും വിചാരിക്കുന്നത്. തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കിയവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ തടി കുറയുമെന്ന് കരുതി നേന്ത്രപ്പഴം കഴിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തടി കുറയ്ക്കുകയല്ല മറിച്ച് തടി കൂട്ടുകയാണ് നേന്ത്രപ്പഴം ചെയ്യുന്നത്. 
നേന്ത്രപ്പഴം അമിതമായി കഴിക്കുന്നത് തടി കൂടാന്‍ കാരണമാകുന്നു. നേന്ത്രപ്പഴം ശരീരത്തിലേക്ക് എത്തുന്ന കലോറിയുടെ അളവ് വര്‍ധിപ്പിക്കുമെന്നാണ് പഠനം. ഷുഗറും കാര്‍ബോ ഹൈഡ്രേറ്റും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. മറ്റ് പഴങ്ങളേക്കാള്‍ അധികം കലോറിയാണ് നേന്ത്രപ്പഴത്തിലൂടെ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത്. ഒരു കപ്പ് ആപ്പിളില്‍ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് വെറും 60 ആണ്. എന്നാല്‍ ഒരു കപ്പ് നേന്ത്രപ്പഴത്തില്‍ നിന്ന് ആഗിരണം ചെയ്യുന്ന കലോറിയുടെ അളവ് 135 ആണ്. അതായത് ആപ്പിളിനേക്കാള്‍ ഇരട്ടി കലോറി നേന്ത്രപ്പഴത്തിലൂടെ ശരീരത്തില്‍ എത്തുന്നു.ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 150 കലോറി ഉണ്ട്. അതായത് ഏകദേശം 37.5 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ്. അതിനാല്‍ ദിവസവും 2-3 നേന്ത്രപ്പഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ ഇടയാക്കും.

Latest News